ഇഴജന്തുക്കളും പക്ഷികളും
മിക്കവാറുമുള്ള എല്ലാ ഇഴജന്തുക്കളും സര്‍വ്വസ്വതന്ത്രമായി ഇവിടെ വിഹരിച്ചിരുന്നു. കരിമൂര്ഖന്, ചെട്ടിമൂര്ഖന്, രാജവെമ്പാല, പെരുംപാമ്പ്, ചേനത്തണ്ടന്‍, അണലി, വെള്ളച്ചട്ടി, കൊമ്പേറി, പച്ചിലപാമ്പ്, രക്തഅണലി, കരിമ്പാമ്പ്, ചേര തുടങ്ങിയവയെല്ലാം മുന്‍കാലങ്ങളില്‍ ഇവിടെയുണ്ടായിരുന്നു. ജനബാഹുല്യ മേറിയതോടുകൂടി ഇവയെല്ലാം വനങ്ങളിലേയ്ക്ക് പലായനം ചെയ്തുവെങ്കിലും മിക്കയിനം ഇഴജന്തുക്കളും ഇപ്പോഴുമിവിടെയുണ്ട്.
മുമ്പ് ഇവിടെ കണ്ടിരുന്ന പരുന്ത്, ചെമ്പോത്ത്, തത്ത, മൈന, വാലാട്ടിക്കിളി, ബുള്‍ബുള്‍, കുയില്‍, ചങ്ങാലിപ്രാവ്, മലമുഴക്കി പക്ഷി, തുടങ്ങിയവ മാനുഷ്യവാസത്തോടെ വനത്തിലേയ്ക്ക് ചേക്കേറിയെങ്കിലും ഇന്നും ഇവയില്‍ പലതും ഇടക്കിടെ ഇവിടെയെത്തി അവയുടെ സാന്നിദ്ധ്യം അറിയിച്ച് പഴയ വാസസ്ഥലങ്ങള്‍ കണ്ടുമടങ്ങാറുണ്ട്.