ഭൂപ്രകൃതി

പശ്ചിമഘട്ടത്തിലുള്‍പ്പെട്ട അസസ്ത്യാര്‍കൂട പര്‍വ്വതത്തിന്‍റെ താഴ്വരകളിലുളള മലമടക്കുകളിലാണ് അമ്പൂരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ആകെ വിസ്തൃതി 81 ച.കി.മീറ്റര്‍ ആണ്. ഇതില്‍ 49 ച.കി.മീറ്ററിലാണ്. ജനങ്ങള്‍ അധിവസിക്കുന്നത്. ശേഷിച്ച 32 ച.കി.മീറ്റര്‍ സ്ഥലം ജലാശയവും വന്യജീവി സങ്കേതവും റിസര്‍വ് വനവുമാണ്. ഇതില്‍ ഓരോന്നിന്‍റെയും വിസ്തൃതി താഴെ പട്ടികയില്‍ കൊടുത്തിരിക്കുന്നു.

ഉയര്‍ന്ന ലാറ്ററൈറ്റ് സമതലങ്ങള്‍

         ആകെ വിസ്തീര്‍ണ്ണത്തിന്‍റെ 20 ശതമാനം വരുന്ന ഈ സമതലമാണ് അമ്പൂരി ഗ്രാമപഞ്ചായത്തിന്‍റെ ഏറ്റവും ഉയര്‍ന്ന പ്രദേശം. സമുദ്ര നിരപ്പില്‍ നിന്നും 40 മുതല്‍ 120 മീറ്റര്‍ വരെ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇത് ഈ പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ തൊടുമലയിലാണ്. ഈ പ്രദേശത്തെ പ്രധാനമായും രണ്ടായി തരംതിരിക്കാം.

1.        തെളിഞ്ഞ പാറകെട്ടുകള്‍ 

2.  പേരിന് മാത്രം അങ്ങുമിങ്ങും മണ്ണുളള പാറകെട്ടുകള്‍. ഈ പ്രദേശങ്ങളില്‍ കുറ്റിചെടികള്‍ വളരുന്നുണ്ടെങ്കിലും മഴക്കാലങ്ങളില്‍ മുളച്ചു പൊങ്ങുന്ന പുല്ലുകളാണ് അധികവും വളരുന്നത്.

ചരിവുകള്‍

                  ഈ പഞ്ചായത്തിലെ ആകെ വിസ്തൃതിയില്‍ 73.5 വരുന്ന പ്രദേശമാണ് ഇത്. നെല്ലിക്കാമല, കുരിശുമല, തൊടുമല, വാര്‍ഡിന്‍റെ ഭൂരിഭാഗം സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് കുത്തനെയുളള ചരിവുകള്‍ അധികവും. ഭൂമിയുടെ ഉപരിതലത്തില്‍ മാത്രമേ അനുയോജ്യമായ മണ്ണ് കാണുന്നുളളു. ഇവിടങ്ങളില്‍ പൊതുവേ ജലക്ഷാമം അനുഭവപ്പെടുന്നു. മരച്ചീനി, വാഴ, തെങ്ങ്, കുരുമുളക്, റബ്ബര്‍ തുടങ്ങിയവയാണ് ഇവിടെ കൃഷി ചെയ്യുന്നത്. കിഴക്കു നിന്നും പടിഞ്ഞാറോട്ടാണ് ചരിവ് കൂടുതലെങ്കിലും പടിഞ്ഞാറു നിന്ന് കിഴക്കോട്ടും വടക്ക് നിന്നും തെക്കോട്ടും 

താഴ്വരകള്‍ 

         6.5 ശതമാനം മാത്രമാണ് ഇവിടെയുള്ള താഴ്വാര പ്രദേശങ്ങള്‍. ഇതിലധികവും അമ്പൂരി, കുടപ്പനമൂട്, കൂട്ടപ്പൂ, തേക്കുപാറ എന്നീ വാര്‍ഡുകളിലാണുള്ളത്. പീഠഭൂമിയില്‍ നിന്നും നിര്‍ഗമിക്കുന്ന മൂന്ന് തോടുകള്‍ ഈ പ്രദേശത്തുകൂടി ഒഴുകുന്നു. മണല്‍ കലര്‍ന്ന ലാറ്ററൈറ്റ് പ്രദേശമാണ് ഇതില്‍ കൂടുതല്‍.