ഔഷധച്ചെടികള്‍
അഗസ്ത്യാര്‍കൂടത്തിന്‍റെ താഴ്വര പ്രദേശമായ അമ്പൂരി ഗ്രാമപഞ്ചായത്തില്‍ ധാരാളം ഔഷധച്ചെടികള്‍ മുമ്പ് ഉണ്ടായിരുന്നു. നീലക്കൊടുവേലി, നീലയമരി, ശംഖുപുഷ്പം, വേലിപ്പരുത്തി, ശതാവരി, കുറുന്തോട്ടി, ഗരുഡക്കൊടി, നറുനീണ്ടി , മുറിവുണക്കി ഇലച്ചെടി, ആനച്ചുവടുതാങ്ങി, കൈതോന്നി, കീഴാര്‍നെല്ലി തുടങ്ങിയവ ധാരാളമായി കണ്ടുവരുന്നു. ടണ്‍ കണക്കിന് ഔഷധ സസ്യങ്ങള്‍ ആയൂര്‍വ്വേദ മരുന്നുകളുടെ നിര്‍മ്മാണത്തിനായി കൊണ്ടുപോയിരുന്നു. പുല്‍തൈലത്തി നാവശ്യമായ വാറ്റുപുല്ല് ഇവിടെ സമൃദ്ധമായി കൃഷിചെയ്തിരുന്നു. എന്നാല്‍ വനപ്രദേശങ്ങള്‍ വെട്ടിതെളിച്ചതും മറ്റും ഔഷധച്ചെടികളുടെ നാശത്തിലേയ്ക്കുള്ള വഴിതെളിച്ചു. എങ്കിലും പലതും ഇന്നും അന്യം നിന്ന് പോയിട്ടില്ല. അവ സംരക്ഷണം അര്‍ഹിക്കുകയും ചെയ്യുന്നു.