ജലലഭ്യത

കിഴക്കു നിന്നും പടിഞ്ഞാറോട്ടൊഴുകുന്ന രണ്ട് വലിയ തോടുകളും തുടക്കത്തില്‍ കിഴക്ക് തെക്കായി ഒഴുകി പിന്നീട് പടഞ്ഞാറോട്ട് ഗതിമാറി ഒഴുകുന്ന ഒരു തോടും ഇവിടെയുണ്ട്. മൂന്ന് തോടുകളിലും കൂടി ഏകദേശം 24000 ക്യൂബിക്ക് മീറ്റര്‍ ജലമാണ് ഒഴുകുന്നത്. നെയ്യാര്‍ജലസംഭരണിയുടെ ചിലഭാഗങ്ങളും 7 കുളങ്ങളുമാണ് ഇവിടെയുള്ള മറ്റ് ജലസമ്പത്തുകള്‍. ഇവ കൂടാതെ കരിപ്പയാര്‍, വള്ളിയാര്‍, മുല്ലയാര്‍, കല്ലാര്‍ എന്നീ ആറുകളും ഈ പഞ്ചായത്തിലൂടെ ഒഴുകി നെയ്യാറില്‍ പതിക്കുന്നു.