ശുചീകരണ തൊഴിലാളികളെ നിയമിച്ചു
May 21, 2026
അമ്പൂരി ഗ്രാമപഞ്ചായത്തിൽ ആദ്യമായി പഞ്ചായത്തിന് കീഴിലുള്ള സ്ഥാപനങ്ങള്‍ , പൊതുവഴികള്‍ , ജംഗ്ഷനുകള്‍ മുതലായവ വൃത്തിയാക്കുന്നതിന് ശുചീകരണ തൊഴിലാളികളെ നിയമിച്ചു . തൊഴിലാളികൾക്ക് യൂണിഫോമും പണിയായുധങ്ങളും നൽകി . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. തോമസ് മംഗലശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.